Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Federation Cup Volly

ഫെ​​ഡ​​റേ​​ഷ​​ന്‍ വോ​​ളി​​ക്ക് സു​​ജി​​ത്ത്

കോ​​ട്ട​​യം: ഇ​​ന്നു​​മു​​ത​​ല്‍ റാ​​യ്പൂ​​രി​​ല്‍ ന​​ട​​ക്കു​​ന്ന ഫെ​​ഡ​​റേ​​ഷ​​ന്‍ ക​​പ്പ് വോ​​ളി​​യി​​ല്‍ ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക്കാ​​യി അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ര്‍​ഷ പൊ​​ളി​​റ്റി​​ക്‌​​സ് വി​​ദ്യാ​​ര്‍​ഥി സു​​ജി​​ത്ത് ജ​​ഴ്‌​​സി​​യ​​ണി​​യും. 10-ാം ക്ലാ​​സി​​നു​​ശേ​​ഷം ഐ​​ടി​​ഐ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ സു​​ജി​​ത്ത് ഡി​​ഗ്രി പ​​ഠ​​ന​​ത്തി​​നാ​​യി അ​​രു​​വി​​ത്തു​​റ കോ​​ള​​ജി​​ല്‍ ചേ​​രു​​ക​​യാ​​യി​​രു​​ന്നു.

കോ​​ള​​ജി​​ലെ സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ വോ​​ളി​​ബോ​​ള്‍ കോ​​ച്ച് ജേ​​ക്ക​​ബി​​ന്‍റെ കീ​​ഴി​​ല്‍ സു​​ജി​​ത്ത് പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി​​യ​​തോ​​ടെ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ടീ​​മി​​ല്‍ ഇ​​ടം നേ​​ടി. തു​​ട​​ര്‍​ന്ന് അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജി​​നെ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ചാ​​മ്പ്യ​​ന്മാ​​രാ​​ക്കി.

അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ​​സ് കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ല്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​ബി ജോ​​സ​​ഫ്, ബ​​ര്‍​സാ​​ര്‍ ഫാ. ​​ബി​​ജു കു​​ന്ന​​യ്ക്കാ​​ട്ട്, കാ​​യി​​ക വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​വി​​യ്യാ​​നി ചാ​​ര്‍​ളി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് ന​​ല്‍​കി​​യ മി​​ക​​ച്ച പി​​ന്തു​​ണ​​യാ​​ണ് സു​​ജി​​ത്തി​​നെ ടീ​​മി​​ല്‍ എ​​ത്തി​​ച്ച​​ത്.

സു​​ജി​​ത്തി​​ന്‍റെ ബാ​​ല്യ​​ത്തി​​ല്‍​ത​​ന്നെ പി​​താ​​വ് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് മ​​ര​​ണ​​പ്പെ​​ട്ട​​തി​​നാ​​ല്‍ ഐ​​ടി​​ഐ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം പ​​ത്ര​​വി​​ത​​ര​​ണം ന​​ട​​ത്തി​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ല്‍ അ​​ട്ട​​പ്പാ​​ടി സ്വ​​ദേ​​ശി​​യാ​​യ വോ​​ളി​​ബോ​​ള്‍ പ്രേ​​മി ഷാ​​ജു​​വാ​​ണ് സു​​ജി​​ത്തി​​ന്‍റെ ഉ​​യ​​ര​​വും ശ​​രീ​​ര​​ഘ​​ട​​ന​​യും ക​​ണ്ട് വോ​​ളി​​ബോ​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.

Latest News

Corehub Up